ഒരിക്കലും പൂക്കില്ലെന്നറിഞ്ഞിട്ടും
നിത്യവും ഞാനെന്റെ മുല്ലയെ നനയ്ക്കുന്നു
ഒരിക്കലും കായ്ക്കില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ വാഴക്ക് തടമിടുന്നു
ഒരിക്കലും പൂവണിയില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ മോഹത്തെ താലോലിക്കുന്നു
എനിക്ക് ഭ്രാന്താണല്ലേ?
Subscribe to:
Post Comments (Atom)
സത്യം ഭീകരമാണ് .. അതിനെ സ്വീകരിക്കുവാന്‍ കാണിച്ച ഈ ധീരത പ്രശംസനീയം തന്നെ. :)
ReplyDeleteഇനി ആ പൂക്കാത്ത മുല്ലയില്‍ നിന്നും ഒരുപാടു നല്ല വസന്തങ്ങള്‍ പ്രതീക്ഷിക്കുന്നു !!!
ഇത്തിരി ഭ്രാന്തില്ലെങ്കിലാണു കുഴപ്പം, എന്തായാലും കൂടാതെ നോക്കണം.
ReplyDeleteകവിത നന്നായിട്ടുണ്ട്ട്ടോ.
ഉപേക്ഷിക്കലല്ല, പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്. അത് ഭ്രാന്തല്ല തന്നെ.
ReplyDeleteമുല്ല പൂക്കുകയും വാഴ കുലക്കുകയും ചെയ്യും, പിന്നെ മോഹങ്ങള്‍ മാത്രം പൂവണിയാതിരുക്കുന്നതെങ്ങിനെ?
ReplyDeleteparayatha pranayam pootha gandham...
ReplyDeleteമുല്ലയ്കു കൂടി തടം എടുക്കാമായിരുന്നു
ReplyDeleteവാഴ..കായ്ക്കുവാണോ..കുലക്കുവല്ലേ..ചെയ്യാറ്..
ReplyDelete“ഒരിക്കലും പൂക്കില്ലെന്നറിഞ്ഞിട്ടും
നിത്യവും ഞാനെന്റെ മുല്ലയെ നനയ്ക്കുന്നു
ഒരിക്കലും പൂവണിയില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ മോഹത്തെ താലോലിക്കുന്നു“
“പൂക്കില്ലെന്നറിഞ്ഞിട്ടും,പൂവണിയില്ലെന്നറിഞ്ഞിട്ടും“ രണ്ടും ഒന്നുതന്നെ.. വാക്കുകൾ ആവർത്തനമായി പോയി..
പിന്നെ അവസാനം പറഞ്ഞത്....”എനിക്ക് ഭ്രാന്താണല്ലേ?“
ആണോ..??..