Monday, January 19, 2009

ഒരു ഇടവേള

"അത് അവള്‍ തന്നെയാണൊ?" അതെ. പത്തു വര്‍ഷങ്ങള്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അന്ന് അമ്മയുടെ സാരിത്തുമ്പില്‍ മറഞ്ഞിരുന്ന ഒരു നാണം കുണുങ്ങി. ഇന്നിപ്പോള്‍ അവളുടെ കൈയ്യില്‍ തൂങ്ങി ഒരു കൊച്ചു മുഖം കൂടി ഉണ്ട്. കാലുകള്‍ക്കു തനിയെ വേഗം കൂടി. പണ്ടെങ്ങോ കണ്ടു മറന്ന ആ മുഖം നഗരത്തിന്റെ തിരക്കില്‍പ്പെട്ട് അപ്രത്യക്ഷമാവാതിരിക്കാന്‍.


സ്കൂള്‍ വരാന്തയില്‍ ടി.സി. യും കൈയ്യില്‍ പിടിച്ചു നിറകണ്ണുകളോടെ നിന്ന ഒരു പതിന്നാലുകാരിയുടെ മുഖം എവിടെ നിന്നോ മനസ്സിലേക്കോടിയെത്തി. ഒരു സാക്ഷ്യപത്രം അപ്രസക്തമാണെന്നറിഞ്ഞിട്ടും വെറുതെ ഒരു പ്രഹസനം. അച്ഛനും അമ്മയും തനിക്കായി കണ്ടെത്തിയ പുതിയ പള്ളിക്കൂടത്തെ കുറിച്ചുള്ള ജിജ്ഞാസയൊന്നും അവളില്‍ കണ്ടില്ല. മകളുടെ മുന്നില്‍ തുറന്നു കൊടുത്ത ആ വാതിലിലൂടെ പ്രവേശിക്കാനുള്ള പക്വത അവള്‍ക്കായി എന്നവര്‍ വിശ്വസ്സിച്ചിരുന്നോ ? അറിയില്ല. നിസ്സഹായത മാത്രം നിറഞ്ഞ പരിതസ്ഥിതിക്ക് പകരം വയ്ക്കാന്‍ ഒരു പക്ഷെ അവരില്‍ ഒന്നും അവശേഷിച്ചിട്ടില്ലായിരിക്കും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീ സമത്വത്തെക്കുറിച്ചും എല്ലാം എഴുതി കൂട്ടിയ ഉപന്യാസങ്ങളുടെ ഒരു വരി പോലും അപ്പോള്‍ ഓര്‍മയില്‍ വന്നില്ല. 'മനസ്സു നിറഞ്ഞ' സഹതാപം നല്കി അവളെ യാത്രയാക്കുകയാണ് ഇപ്പോള്‍ വേണ്ടത്. രണ്ടു ദിവസം. അല്ലെങ്കില്‍ ഒരാഴ്ച. അതില്‍ കൂടുതലൊന്നും അവളുടെ ഓര്‍മ്മകള്‍ ആരെയും അലട്ടാന്‍ പോകുന്നില്ല. മുന്നോട്ടു കുതിക്കാനുള്ള വെമ്പലില്‍ എന്തും മറവിക്ക് കീഴ്പ്പെടുത്താനുള്ള കഴിവ്! ഭാഗ്യകരം തന്നെ.

"ഹൊ! എന്തൊരു ശബ്ദം" പെട്ടന്നാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. വാഹനങ്ങളുടെ അലര്‍ച്ച അസഹ്യമായിരിക്കുന്നു. "അല്ല, ഇത്ര അടുത്ത് എത്തിയോ"? അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു പുഞ്ചിരി ആ മുഖത്ത് വിടരുന്നത് സ്പഷ്ടമായി കാണാം.അടുത്തെത്തിയപ്പോള്‍ അവളെ അടിമുടി വീക്ഷിക്കുന്നതില്‍ നിന്നും കണ്ണുകളെ വിലക്കാനായില്ല. കൌതുകമായിരുന്നോ എന്റെ കണ്ണുകളില്‍ അപ്പോള്‍?



അലസമായി ശരീരത്തിലെവിടെയോക്കെയോ ചേര്‍ന്നു കിടക്കുന്ന സാരി. എണ്ണ തേച്ചു ഒട്ടിച്ചു വച്ചിരിക്കുന്ന മുടി. എന്നെ നോക്കുവാനുള്ള "ലൈസന്‍സ്" നേരത്തെ കൊടുത്തു കഴിഞ്ഞതാണ് എന്ന് സൂചിപിക്കനെന്നോണം നെറുക നിറയെ കുങ്കുമം പൊത്തി വച്ചിരിക്കുന്നു. സുമംഗലിക്ക്മാത്രം ലഭിക്കുന്ന ചുരുക്കം ചില അവകാശങ്ങളിലൊന്ന്.
അവള്‍ ആവേശത്തോടെ സംസാരിക്കും എന്ന് കരുതി. പക്ഷെ ദൈന്യത നിറഞ്ഞ ഒരു ആനന്ദം മാത്രം. നിറഞ്ഞ ഹൃദയത്തോടെയാണ് അവളുടെ കൈകളില്‍ പിടിച്ചത്. പക്ഷെ ആ നിസ്സംഗത. അതെന്നെ ചോദ്യം ചെയ്തു കൊണ്ടേ ഇരുന്നു. ഏയ്, വെറും തോന്നലാണ്.
"സുഖം?"
"ങ്ഹും"
"മോളുടെ പേരെന്താ?"
"ഇന്ദു"
"പുള്ളിക്കാരന്‍?"
"ഇപ്പൊ ഇവിടെയാണ് ജോലി"

ആ ചോദ്യം അവളെ വാ തോരാതെ വാചാലയക്കുംമെന്നാണ് കരുതിയത്‌.
വിവാഹ സ്വപ്നങ്ങളെ യാഥാര്ത്ഥ്യമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുന്ന എനിക്ക് അവളുടെ ദാമ്പത്യത്തെ കുറിച്ചറിയാനുണ്ടായ
ജിജ്ഞാസയെ കുറ്റം പറയാനൊക്കുമോ? യാഥാര്‍ത്യത്തിന്റെ മുഖം മറയ്ക്കുവാന്‍ അവള്‍ വളരെ കഷ്ടപെടുന്നത് പോലെ തോന്നി. ഏറെ അധ്വാനിച്ചു കിട്ടിയ പൊയ്മുഖം എന്നോട് എന്തൊക്കെയോ ഉപചാര വാക്കുകള്‍ മൊഴിഞ്ഞു സ്നേഹാന്വേഷണങ്ങള്‍ നടത്തി. താന്‍ സന്തുഷ്ടയാണ് എന്ന് ബോധ്യപ്പെടുത്തുകയാണോ? ജീവിതത്തിന്റെ ഇളം പ്രായത്തില്‍ ചുമതലകള്‍ അടിചേ്ചല്പിക്കപ്പെട്ടത്തിന്റെ പരാതികളൊന്നും അവളില്‍ നിന്നുമുയര്‍ന്നില്ല. തന്റെ നിസ്സംഗതക്കൊരു ന്യായീകരണം നല്‍കാനും അവള്‍ പണിപ്പെട്ടില്ല . എന്നിട്ടും എന്റെ ഉള്ളില്‍ കഥകള്‍ ജനിച്ചു. പശ്ചാത്തലമൊരുക്കി ഞാന്‍ അവയെ ഉത്തമ സൃഷ്ടികളാക്കി. ഇതൊന്നുമറിയാതെ അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. "വീണ്ടും കാണാം" എന്ന് പോലും പറയാതെ.
വീണ്ടും തിരക്കിലേക്ക്. 'അവള്‍ ദുഖിതയാണോ?' "ഓ! ഞാനിപ്പോള്‍ എന്താണ് ചെയ്യുക? ഈ കണ്ടു മുട്ടല്‍ ഒരല്പം കൂടി നാടകീയമാക്കി ആരോടെന്കിലും അവതരിപ്പിക്കാം. അത്രയൊക്കെയേ നടക്കൂ."

"ങ്ഹാ, മറുവശത്ത് ആരാണെന്നറിയുമെങ്കില്‍ ഈ മൊബൈല് നാദം ഇത്ര കര്‍ണ്ണാനന്ദകരമാണല്ലേ? " "പറയു രവി. അല്ലെങ്കില്‍ വേണ്ട ഇന്നു ഞാന്‍ പറയാം. എനിക്ക് ഒരു വലിയ കാര്യം പറയാനുണ്ട്. എന്റെ "suggestions" "client" ഇന് ഇഷ്ടമായി. "And I got the deal".ഇന്നു ഡിന്നര്‍ എന്റെ വക. എവിടെ പോണം? ................................................................................................................................................................... . . .

6 comments:

  1. എഴുത്ത് നന്നായിട്ടുണ്ട്. നല്ല കഥകള്‍ എഴുതുക...
    ഈ കഥയുടേ ആശയം ഒരുപാട് തവണ എഴുതപ്പെട്ടതാണെന്നൊരു ന്യൂനതയുണ്ട്,
    അവസാനത്തെ പാര വേണ്ടായിരുന്നു

    ReplyDelete
  2. ഒത്തിരി വട്ടം പലരും കൈകാര്യം ചെയ്ത തീം ആണെങ്ങിലും സ്മിതയുടെതായ ഒരു രീതി കൊണ്ടുവരുവാന്‍ ശ്രമിച്ചിട്ടുണ്ട്....കൊള്ളാം... ഇനിയും എഴുതുക....എഴുതി തെളിയുക....സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക...പൊട്ടത്തരങ്ങള്‍ തിരുത്തിതരിക...

    ReplyDelete
  3. if u dont mind shall we make a friendship..sorry i don't know ur email id 4 sending mails..thats why using thsi page

    ReplyDelete
  4. ജനുവരിയില്‍ കണ്ടതാണ്. ഒക്ടോബറായി. പുതിയതൊന്നുമില്ലേ?

    ReplyDelete
  5. ഏഴുതുക ഏഴുതികൊണ്ടിരികുക നല്ല ഒരു future ഉണ്ട് .അങ്ങികാരം അല്ല ആത്മ നിര്‍വൃതി അയീരികണം ഏഴുതാന്‍ പ്രചോദനം

    ReplyDelete