Saturday, January 17, 2009

സര്‍ഗ്ഗ വേദന

എഴുതാനിരുന്നു ഞാന്‍
മനസ്സു നിറയെ കാവ്യങ്ങളായിരുന്നു
ഇതാ മഹാസൃഷ്ടി ജനിക്കാന്‍ പോകുന്നു

ഞാന്‍ എഴുതും... ഇന്നല്ല
നാളെ പക്ഷെ നാളെ ഞാന്‍ എന്ത് പറയും
അല്ലാ! മാസങ്ങള്‍ എത്രയോ കിടക്കുന്നെന്ടെ
മുന്നില്‍ അത് തീര്‍ന്നാലോ? സംവത്സരങ്ങളുണ്ടല്ലോ.



എങ്കിലും ചിന്തിച്ചു ഞാന്‍
"മനം നിറഞ്ഞു തുളുംബിയിട്ടും
എന്‍ തൂലികയെന്തേ ചലിക്കാത്തൂ"

ഒരു പക്ഷെ വിഷയാധിക്യമാകാം
ഒന്നു ചെയ്യാം ...
മോഹഭംഗത്തെ മോഹം കൊണ്ടു ഹരിക്കാം

എന്ത് വിഡ്ഢിത്തരം!
അനന്തതയെ അനന്തത കൊണ്ടാര്‍ക്ക്
ഹരിക്കാനാവും?


ഒന്നു തീര്‍ച്ച. ഇന്നെനിക്കെഴുതാനാവില്ല
ഇനിയൊന്നുറങ്ങാം.
അതാ! സ്വപ്‌നങ്ങള്‍ വരുന്നുവല്ലോ
വീണ്ടും എഴുതാനിരുന്നു ഞാന്‍







3 comments:

  1. സര്‍ഗ്ഗാത്മകതയുള്ളതും,മൗലീകമായതും എന്നാലതിലുമുപരി മനസ്സിനെ തൃപ്തിപെടുത്തുന്നതുമായ രചനകള്‍ ഉണ്ടാക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്‌. ചിന്തകളില്‍ ഉണ്ടായി വരുന്ന വിഷയങ്ങള്‍ പലതും എഴുത്തിനു തുടക്കമിടുമെങ്കിലും അതിനു ശേഷം അവ അകാലചരമമടയുന്നു. അത്തരമൊരു കുരുക്കില്‍ പെടാതെ എഴുത്തിനായ് സമയം കണ്ടെത്തുക.

    സ്മിതക്ക്‌ വളരേയധികം എഴുതാനുണ്ട്. അതിനുള്ള പ്രതിഭയും വിഷയനൈപുണ്യവും വാക്‌വൈഭവവും വേണ്ടോളമുണ്ടുതാനും. ഒരു നല്ല സാഹിത്യാനുഭവത്തിനായ് കാത്തിരിക്കുന്നു....

    ReplyDelete
  2. "എന്ത് വിഡ്ഢിത്തരം!
    അനന്തതയെ അനന്തത കൊണ്ടാര്‍ക്ക്
    ഹരിക്കാനാവും?"

    “വിഡ്ഢിത്തം” അല്ലെ ശരി..??..

    അനന്തതയെ അനന്തത കൊണ്ടുഹരിച്ചാൽ ഉത്തരം..ഒന്ന്..!!
    മോഹഭംഗങ്ങളും മോഹങ്ങളും അനന്തമായാതു ദയനീയമാണല്ലോ..

    ReplyDelete
  3. വീണ്ടും എഴുതാനിരുന്നതു സ്വപ്നത്തിലാണോ?

    ReplyDelete