"അത് അവള്‍ തന്നെയാണൊ?" അതെ. പത്തു വര്‍ഷങ്ങള്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അന്ന് അമ്മയുടെ സാരിത്തുമ്പില്‍ മറഞ്ഞിരുന്ന ഒരു നാണം കുണുങ്ങി. ഇന്നിപ്പോള്‍ അവളുടെ കൈയ്യില്‍ തൂങ്ങി ഒരു കൊച്ചു മുഖം കൂടി ഉണ്ട്. കാലുകള്‍ക്കു തനിയെ വേഗം കൂടി. പണ്ടെങ്ങോ കണ്ടു മറന്ന ആ മുഖം നഗരത്തിന്റെ തിരക്കില്‍പ്പെട്ട് അപ്രത്യക്ഷമാവാതിരിക്കാന്‍.
സ്കൂള്‍ വരാന്തയില്‍ ടി.സി. യും കൈയ്യില്‍ പിടിച്ചു നിറകണ്ണുകളോടെ നിന്ന ഒരു പതിന്നാലുകാരിയുടെ മുഖം എവിടെ നിന്നോ മനസ്സിലേക്കോടിയെത്തി. ഒരു സാക്ഷ്യപത്രം അപ്രസക്തമാണെന്നറിഞ്ഞിട്ടും വെറുതെ ഒരു പ്രഹസനം. അച്ഛനും അമ്മയും തനിക്കായി കണ്ടെത്തിയ പുതിയ പള്ളിക്കൂടത്തെ കുറിച്ചുള്ള ജിജ്ഞാസയൊന്നും അവളില്‍ കണ്ടില്ല. മകളുടെ മുന്നില്‍ തുറന്നു കൊടുത്ത ആ വാതിലിലൂടെ പ്രവേശിക്കാനുള്ള പക്വത അവള്‍ക്കായി എന്നവര്‍ വിശ്വസ്സിച്ചിരുന്നോ ? അറിയില്ല. നിസ്സഹായത മാത്രം നിറഞ്ഞ പരിതസ്ഥിതിക്ക് പകരം വയ്ക്കാന്‍ ഒരു പക്ഷെ അവരില്‍ ഒന്നും അവശേഷിച്ചിട്ടില്ലായിരിക്കും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീ സമത്വത്തെക്കുറിച്ചും എല്ലാം എഴുതി കൂട്ടിയ ഉപന്യാസങ്ങളുടെ ഒരു വരി പോലും അപ്പോള്‍ ഓര്‍മയില്‍ വന്നില്ല. 'മനസ്സു നിറഞ്ഞ' സഹതാപം നല്കി അവളെ യാത്രയാക്കുകയാണ് ഇപ്പോള്‍ വേണ്ടത്. രണ്ടു ദിവസം. അല്ലെങ്കില്‍ ഒരാഴ്ച. അതില്‍ കൂടുതലൊന്നും അവളുടെ ഓര്‍മ്മകള്‍ ആരെയും അലട്ടാന്‍ പോകുന്നില്ല. മുന്നോട്ടു കുതിക്കാനുള്ള വെമ്പലില്‍ എന്തും മറവിക്ക് കീഴ്പ്പെടുത്താനുള്ള കഴിവ്! ഭാഗ്യകരം തന്നെ.
"ഹൊ! എന്തൊരു ശബ്ദം" പെട്ടന്നാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. വാഹനങ്ങളുടെ അലര്‍ച്ച അസഹ്യമായിരിക്കുന്നു. "അല്ല, ഇത്ര അടുത്ത് എത്തിയോ"? അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു പുഞ്ചിരി ആ മുഖത്ത് വിടരുന്നത് സ്പഷ്ടമായി കാണാം.അടുത്തെത്തിയപ്പോള്‍ അവളെ അടിമുടി വീക്ഷിക്കുന്നതില്‍ നിന്നും കണ്ണുകളെ വിലക്കാനായില്ല. കൌതുകമായിരുന്നോ എന്റെ കണ്ണുകളില്‍ അപ്പോള്‍?
അലസമായി ശരീരത്തിലെവിടെയോക്കെയോ ചേര്‍ന്നു കിടക്കുന്ന സാരി. എണ്ണ തേച്ചു ഒട്ടിച്ചു വച്ചിരിക്കുന്ന മുടി. എന്നെ നോക്കുവാനുള്ള "ലൈസന്‍സ്" നേരത്തെ കൊടുത്തു കഴിഞ്ഞതാണ് എന്ന് സൂചിപിക്കനെന്നോണം നെറുക നിറയെ കുങ്കുമം പൊത്തി വച്ചിരിക്കുന്നു. സുമംഗലിക്ക്മാത്രം ലഭിക്കുന്ന ചുരുക്കം ചില അവകാശങ്ങളിലൊന്ന്.
അവള്‍ ആവേശത്തോടെ സംസാരിക്കും എന്ന് കരുതി. പക്ഷെ ദൈന്യത നിറഞ്ഞ ഒരു ആനന്ദം മാത്രം. നിറഞ്ഞ ഹൃദയത്തോടെയാണ് അവളുടെ കൈകളില്‍ പിടിച്ചത്. പക്ഷെ ആ നിസ്സംഗത. അതെന്നെ ചോദ്യം ചെയ്തു കൊണ്ടേ ഇരുന്നു. ഏയ്, വെറും തോന്നലാണ്.
"സുഖം?"
"ങ്ഹും"
"മോളുടെ പേരെന്താ?"
"ഇന്ദു"
"പുള്ളിക്കാരന്‍?"
"ഇപ്പൊ ഇവിടെയാണ് ജോലി"
ആ ചോദ്യം അവളെ വാ തോരാതെ വാചാലയക്കുംമെന്നാണ് കരുതിയത്.
വിവാഹ സ്വപ്നങ്ങളെ യാഥാര്ത്ഥ്യമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുന്ന എനിക്ക് അവളുടെ ദാമ്പത്യത്തെ കുറിച്ചറിയാനുണ്ടായ
ജിജ്ഞാസയെ കുറ്റം പറയാനൊക്കുമോ? യാഥാര്‍ത്യത്തിന്റെ മുഖം മറയ്ക്കുവാന്‍ അവള്‍ വളരെ കഷ്ടപെടുന്നത് പോലെ തോന്നി. ഏറെ അധ്വാനിച്ചു കിട്ടിയ പൊയ്മുഖം എന്നോട് എന്തൊക്കെയോ ഉപചാര വാക്കുകള്‍ മൊഴിഞ്ഞു സ്നേഹാന്വേഷണങ്ങള്‍ നടത്തി. താന്‍ സന്തുഷ്ടയാണ് എന്ന് ബോധ്യപ്പെടുത്തുകയാണോ? ജീവിതത്തിന്റെ ഇളം പ്രായത്തില്‍ ചുമതലകള്‍ അടിചേ്ചല്പിക്കപ്പെട്ടത്തിന്റെ പരാതികളൊന്നും അവളില്‍ നിന്നുമുയര്‍ന്നില്ല. തന്റെ നിസ്സംഗതക്കൊരു ന്യായീകരണം നല്‍കാനും അവള്‍ പണിപ്പെട്ടില്ല . എന്നിട്ടും എന്റെ ഉള്ളില്‍ കഥകള്‍ ജനിച്ചു. പശ്ചാത്തലമൊരുക്കി ഞാന്‍ അവയെ ഉത്തമ സൃഷ്ടികളാക്കി. ഇതൊന്നുമറിയാതെ അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. "വീണ്ടും കാണാം" എന്ന് പോലും പറയാതെ.
വീണ്ടും തിരക്കിലേക്ക്. 'അവള്‍ ദുഖിതയാണോ?' "ഓ! ഞാനിപ്പോള്‍ എന്താണ് ചെയ്യുക? ഈ കണ്ടു മുട്ടല്‍ ഒരല്പം കൂടി നാടകീയമാക്കി ആരോടെന്കിലും അവതരിപ്പിക്കാം. അത്രയൊക്കെയേ നടക്കൂ."
"ങ്ഹാ, മറുവശത്ത് ആരാണെന്നറിയുമെങ്കില്‍ ഈ മൊബൈല് നാദം ഇത്ര കര്‍ണ്ണാനന്ദകരമാണല്ലേ? " "പറയു രവി. അല്ലെങ്കില്‍ വേണ്ട ഇന്നു ഞാന്‍ പറയാം. എനിക്ക് ഒരു വലിയ കാര്യം പറയാനുണ്ട്. എന്റെ "suggestions" "client" ഇന് ഇഷ്ടമായി. "And I got the deal".ഇന്നു ഡിന്നര്‍ എന്റെ വക. എവിടെ പോണം? ................................................................................................................................................................... . . .
Monday, January 19, 2009
Saturday, January 17, 2009
അറിഞ്ഞിട്ടും
ഒരിക്കലും പൂക്കില്ലെന്നറിഞ്ഞിട്ടും
നിത്യവും ഞാനെന്റെ മുല്ലയെ നനയ്ക്കുന്നു
ഒരിക്കലും കായ്ക്കില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ വാഴക്ക് തടമിടുന്നു
ഒരിക്കലും പൂവണിയില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ മോഹത്തെ താലോലിക്കുന്നു
എനിക്ക് ഭ്രാന്താണല്ലേ?
നിത്യവും ഞാനെന്റെ മുല്ലയെ നനയ്ക്കുന്നു
ഒരിക്കലും കായ്ക്കില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ വാഴക്ക് തടമിടുന്നു
ഒരിക്കലും പൂവണിയില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ മോഹത്തെ താലോലിക്കുന്നു
എനിക്ക് ഭ്രാന്താണല്ലേ?
സര്‍ഗ്ഗ വേദന
എഴുതാനിരുന്നു ഞാന്‍
മനസ്സു നിറയെ കാവ്യങ്ങളായിരുന്നു
ഇതാ മഹാസൃഷ്ടി ജനിക്കാന്‍ പോകുന്നു
ഞാന്‍ എഴുതും... ഇന്നല്ല
നാളെ പക്ഷെ നാളെ ഞാന്‍ എന്ത് പറയും
അല്ലാ! മാസങ്ങള്‍ എത്രയോ കിടക്കുന്നെന്ടെ
മുന്നില്‍ അത് തീര്‍ന്നാലോ? സംവത്സരങ്ങളുണ്ടല്ലോ.
എങ്കിലും ചിന്തിച്ചു ഞാന്‍
"മനം നിറഞ്ഞു തുളുംബിയിട്ടും
എന്‍ തൂലികയെന്തേ ചലിക്കാത്തൂ"
ഒരു പക്ഷെ വിഷയാധിക്യമാകാം
ഒന്നു ചെയ്യാം ...
മോഹഭംഗത്തെ മോഹം കൊണ്ടു ഹരിക്കാം
എന്ത് വിഡ്ഢിത്തരം!
അനന്തതയെ അനന്തത കൊണ്ടാര്‍ക്ക്
ഹരിക്കാനാവും?
ഒന്നു തീര്‍ച്ച. ഇന്നെനിക്കെഴുതാനാവില്ല
ഇനിയൊന്നുറങ്ങാം.
അതാ! സ്വപ്‌നങ്ങള്‍ വരുന്നുവല്ലോ
വീണ്ടും എഴുതാനിരുന്നു ഞാന്‍

Wednesday, January 14, 2009
എങ്കിലും...
എഴുതാന്‍ കഴിഞ്ഞെങ്കിലൊരുപക്ഷേ
കരയാതിരുന്നേനെ ഞാന്‍
കരയാതിരുന്നെങ്കിലൊരുപക്ഷേ
തേങ്ങാതിരുന്നേനെ ഞാന്‍
തേങ്ങാതിരുന്നെങ്കിലൊരുപക്ഷേ
തളരാതിരുന്നേനെ ഞാന്‍
തളരാതിരുന്നെങ്കിലൊരുപക്ഷേ
ഓര്‍ക്കാതിരുന്നേനെ ഞാന്‍
ഓര്‍ക്കാതിരുന്നെങ്കിലൊരുപക്ഷേ
വെറുക്കാതിരുന്നേനെ ഞാന്‍
വെറുക്കാതിരുന്നെങ്കിലൊരുപക്ഷേ
തകരാതിരുന്നേനെ ഞാന്‍
തകരാതിരുന്നെങ്കിലൊരുപക്ഷേ
എഴുതാനിരുന്നേനെ ഞാന്‍
കരയാതിരുന്നേനെ ഞാന്‍
കരയാതിരുന്നെങ്കിലൊരുപക്ഷേ
തേങ്ങാതിരുന്നേനെ ഞാന്‍
തേങ്ങാതിരുന്നെങ്കിലൊരുപക്ഷേ
തളരാതിരുന്നേനെ ഞാന്‍
തളരാതിരുന്നെങ്കിലൊരുപക്ഷേ
ഓര്‍ക്കാതിരുന്നേനെ ഞാന്‍
ഓര്‍ക്കാതിരുന്നെങ്കിലൊരുപക്ഷേ
വെറുക്കാതിരുന്നേനെ ഞാന്‍
വെറുക്കാതിരുന്നെങ്കിലൊരുപക്ഷേ
തകരാതിരുന്നേനെ ഞാന്‍
തകരാതിരുന്നെങ്കിലൊരുപക്ഷേ
എഴുതാനിരുന്നേനെ ഞാന്‍
Sunday, January 11, 2009
ശലഭമായ് ....
നഷ്ടപ്പെട്ട ബാല്യത്തിന്‍റെ നിറക്കൂട്ടുകള്‍ തേടി ഒടുവില്‍ ഞാന്‍ എത്തി. മോഹ സാഫല്യമല്ല . ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ഇടവഴികളുടെ ആജ്ഞാ ശക്തിയുടെ വിജയമാണിത്. എന്തേ ഇത്ര വൈകിയത്? പ്രകൃതിയുടെ വെമ്പല്‍ നിറഞ്ഞ ചോദ്യം. ഉത്തരമില്ല എന്‍റെ കൈയില്‍. ഉള്ളിന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന എന്നെ തട്ടി ഉണര്‍ത്താന്‍ ഇപ്പോഴാണ് സാധിച്ചത്. ഇത്തരമൊരു നഷ്ട ബോധം എന്നിലുണ്ടായിരുന്നല്ലേ? ഞാന്‍ അത്ര മാത്രം വൈകിപ്പോയോ?
"സതി, നീ ഏത് ലോകത്താണ്? " എന്‍റെ ഇടതു വശത്ത് ഒരു മനുഷ്യ ജീവന്‍ ഇരിക്കുന്നുണ്ട് എന്ന് പോലും ഞാന്‍ മറന്നല്ലൊ. അനന്തു നല്ല ഉറക്കം ആണ്. അവന് ഈ യാത്രയില്‍ തീരെ താത്പര്യം ഇല്ലായിരുന്നു. ഞാന്‍ ഒരിക്കല്‍ കളിച്ചു നടന്ന മണ്ണില്‍ അവന്‍റെ കാല്‍ പാദങ്ങള്‍ പതിയണം എന്ന് എന്‍റെ ശാഠ്യം ആയിരുന്നു.അവനിപ്പോള്‍ ഈ അമ്മയെ ശപിക്കുന്നുണ്ടായിരിക്കും . മനസ്സു നിറയെ കൌമാര സ്വപ്‌നങ്ങള്‍ താളം ചവിട്ടുമ്പോള്‍ ചിതല് പിടിച്ച കുറേ അവശിഷ്ടങ്ങള്‍ തേടാന്‍ എന്തിനാണ് തന്നെക്കൂടി വിളിക്കുന്നത് എന്ന് ചോദിക്കുകയായിരിക്കും. സാരമില്ല ഞാന്‍ ഉത്തരം കണ്ടു പിടിച്ചു കൊള്ളാം. എന്‍റെ ബാല്യം ഞാന്‍ തിരിച്ചു പിടിക്കുമ്പോള്‍ അവന്‍ കൂടെ വേണം.
നാല്‍കവല കഴിഞ്ഞു വണ്ടി ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴേക്കും ഞാന്‍ അറിഞ്ഞു. മനസ്സില്‍ നിന്നും എന്തൊക്കെയോ പുറത്തേക്കൊഴുകാന്‍ വെമ്പുന്നു. അനേകം ചിത്രങ്ങള്‍ മുന്നില്‍ മാറി മാറി തെളിഞ്ഞു കൊണ്ടിരുന്നു. എന്‍റെ കൊന്ന! അതിപ്പോഴും അവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ടാവുമോ? ഈശ്വരാ! ഇവിടമാകെ മാറിയല്ലോ. അന്നത്തെ ആ പൊട്ടിപൊളിഞ്ഞ കൂടാരത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ എന്താണാവോ?അന്നവിടെ ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നു .രാത്രിയില്‍ അവന്‍റെ നിലവിളിക്ക് കാതോര്‍ത്തു കിടക്കുക ഒരു പതിവായിരുന്നു. ഓരോ ദിവസവും അത് ഓരോ ഗാനമായി തോന്നുമായിരുന്നു. ഒരു പക്ഷെ അന്നും ഞാനും ഒരു ഭ്രാന്തി ആയിരുന്നിരിക്കണം. മുപ്പതു വര്‍ഷങ്ങള്‍ എന്റെ ഭ്രാന്തിനു പുതിയ മാനങ്ങള്‍ നേടി തന്നു.
ഗേറ്റ് കടന്നതും എനിക്കാകെ നിയന്ത്രണം നഷ്ടപ്പെട്ടത് പോലെ തോന്നി. എനിക്കായി കാത്തിരിക്കാന്‍ ഇവിടെ ആരുമില്ല. എന്നിട്ടും എന്തിനോ വേണ്ടി അവിടം എല്ലാം പരതി നടന്നു. അപ്പോഴാണ് വെളിപ്പെട്ടത്. എന്തെല്ലാം ആണ് ഞാന്‍ ഇവിടെ മറന്നിട്ടു പോയിരിക്കുന്നത് .അതോ ഈ വരവ് മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടതാണോ? അതാ ഞാനന്ന് പടുത്തുയര്‍ത്തിയ കളിവീട്. അതവിടെ തന്നെ ഉണ്ടല്ലോ. അല്ല അവിടെ എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനും നില്ക്കുന്നുണ്ടോ? ഞങ്ങളന്നു ചുട്ടെടുത്ത മണ്ണ് അപ്പങ്ങള്‍ ഓരോന്നായി അവനതാ തല്ലിയുടക്കുന്നു. അരുതേഎന്നുറക്കെ കേണിട്ടും ശ്രദ്ധിക്കുന്നു പോലുമില്ല. കാണ്‍കെ കാണ്‍കെ എന്റെ സ്വപ്ന മന്ദിരവും നിലം പൊത്തി.. കണ്ണിലാകെ ഇരുട്ട് പടരുന്നു. ശരീരത്തിന് തീരെ ഭാരം ഇല്ലാതായത് പോലെ.ഞാനൊരു ശലഭം കണക്കെ പഴയ വഴികളും പിന്നിട്ടു പുതിയ പാതകള്‍ തേടി പറക്കാന്‍ തുടങ്ങി.
* * * * *
"അനന്തൂ, നീ അമ്മയെ വിളിക്ക്. രാവിലെ തന്നെ പുറപ്പെട്ടാലെ നമ്മള്‍ സമയത്തവിടെ എത്തൂ.. ഇന്നലെ എന്തൊരു ഉത്സാഹമായിരുന്നു നാട്ടില്‍ പോകുവാന്‍. കിടന്നുറങ്ങുന്നത് കണ്ടില്ലേ?"
"വേണ്ടച്ച്ചാ, ഉറക്കത്തില്‍ ശല്യം ചെയ്യുന്നത് അമ്മക്കിഷ്ടമല്ലല്ലോ. നമുക്കു ഉണരും വരെ കാത്തിരിക്കാം".
? ? ?

Subscribe to:
Comments (Atom)